തി​രു​വ​ന​ന്ത​പു​രം: 18 വ​യ​സി​നു താ​ഴെ​യു​ള്ള ദീ​ർ​ഘ​കാ​ല രോ​ഗ​മു​ള്ള കു​ട്ടി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​നും ചി​കി​ത്സ - ഭ​ക്ഷ​ണ - താ​മ​സ സൗ​ക​ര്യം ഒ​രു​ക്കാ​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ സൊ​ല​സി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​സ്ഥാ​ന മ​ന്ദി​ര​വും ഷോ​ർ​ട്ട് സ്റ്റേ ​ഹോ​മും കു​മാ​ര​പു​ര​ത്ത് മ​ന്ത്രി കെ.​രാ​ജ​ൻ ഉ​ദ​ഘാ​ട​നം ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി, ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ, മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങി​യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ന കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ചി​കി​ത്സാ കാ​ല​യ​ള​വി​ൽ സൗ​ജ​ന്യ​മാ​യി താ​മ​സ​വും ഭ​ക്ഷ​ണ​വും മ​രു​ന്നും യാ​ത്രാ സൗ​ക​ര്യ​വും ഒ​രു​ക്കു​ന്ന​തി​നാ​ണ് ഷോ​ർ​ട്ട് സ്റ്റേ ​ഹോം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രേ സ​മ​യം 25 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​വി​ടെ താ​മ​സ സൗ​ക​ര്യം ഉ​ണ്ടാ​കും.

സൊ​ല​സ് ഫൗ​ണ്ട​ർ ഷീ​ബ അ​മീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ.​ജ​യ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ആ​ർ. പാ​ർ​വ​തി ദേ​വി, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എം.​രാ​ധാ​കൃ​ഷ്ണ​ൻ, സൊ​ല​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എം.​ദി​വാ​ക​ര​ൻ, ജി​ല്ലാ ക​ൺ​വീ​ന​ർ രാ​ജ​ഗോ​പാ​ല​ൻ കെ.​പി, മി​നി ആ​ർ. നാ​യ​ർ, ഷീ​ല രാ​ഹു​ല​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.