സിലിണ്ടർ മാറ്റുന്നതിനിടെ ഗ്യാസ് ചോർന്നു
1571895
Tuesday, July 1, 2025 6:51 AM IST
വിഴിഞ്ഞം : സിലിണ്ടർ മാറ്റുന്നതിനിടയിൽ വലിയ തോതിൽഗ്യാസ് ചോർച്ചയുണ്ടായി. ഫയർഫോഴ്സ് അധികൃതരെത്തി രക്ഷാപ്രവർത്തനം നടത്തി. വിഴിഞ്ഞം വെണ്ണിയൂർ കാട്ടുകുളം സ്വദേശി അതുലിന്റെ വീട്ടിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ റഗുലേറ്റർ ഘടിപ്പിക്കുന്നതിനിടയിൽ ശബ്ദത്തോടെ ഗ്യാസ് പുറത്തേക്കു വരുകയായിരുന്നു. പേടിച്ചു പുറത്തിറങ്ങിയ വീട്ടുകാർ വിഴിഞ്ഞം ഫയർ ഫോഴ്സിൽ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ എത്തി സിലിണ്ടർ പുറത്തേക്ക് മാറ്റി അപകടം ഒഴിവാക്കി. തുടർന്ന് ഗ്യാസ് ഏജൻസിയെയും വിവരമറിയിച്ചു.