പ്രതിഭാസംഗമം സംഘടിപ്പിച്ചു
1571884
Tuesday, July 1, 2025 6:50 AM IST
വെള്ളറട: സൂംബ ഡാന്‍സ് വിവാദം വിദ്യാഭ്യാസ മേഖലയിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ ബോധപൂര്‍വം മറച്ചു വയ്ക്കാനുള്ള ശ്രമമാണെന്നു കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന് പറഞ്ഞു. പെരുങ്കടവിള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2025 ലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ആങ്കോട് രാജേഷ് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി മര്യാപുരം ശ്രീകുമാര്‍, എഐസിസി അംഗം നെയ്യാറ്റിന്‍കര സനല്‍, എ.ടി. ജോര്‍ജ്, ബി. നിര്‍മല എസ്. ജോണ്‍, അമ്പലത്തറയില്‍ ഗോപകുമാര്‍, കെ.എസ്. ജയരാജ്, കുസുമകുമാരി, കാക്കണം മധു, അഡ്വ. അജയകുമാര്‍, എം. വിജയകുമാര്‍, വടകര വേണുഗോപാല്‍, മാരായുട്ടം ജോണി, ഇടവഴിക്കര ജയന്, ഷിബു ശ്രീധര്‍, ആനന്ദ്, പുനയല്‍ കോണം ഹരികുമാര്‍, ലക്ഷമി , അഡ്വ. അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഉന്നതവിജയികളായ 100 ഓളം വിദ്യാര്‍ഥികൾക്ക് ഉപഹാരങ്ങള്‍ നൽകി.