വി​തു​ര : മാ​ലി​ന്യ​മു​ക്ത കേ​ര​ളം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ ഹ​രി​ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​ഖ്യാ​പി​ച്ചു. ബോ​ണ​ക്കാ​ട്, വാ​ഴ്വാ​ന്തോ​ൾ വെ​ള്ള​ച്ചാ​ട്ടം, പേ​പ്പാ​റ വ​ന്യ​ജീ​വി സ​ങ്കേ​തം, ക​ല്ലാ​ർ ഗോ​ൾ​ഡ​ൻ വാ​ലി, താ​വ​യ്ക്ക​ൽ വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ​യാ​ണ് ഹ​രി​ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ.

ക​ല്ലാ​ർ ഗോ​ൾ​ഡ​ൻ വാ​ലി​യി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ജി. ​ആ​ന​ന്ദ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ​യും ഇ​ട​പെ​ട​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ഈ ​ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​ലി​ന്യ സം​സ്ക​ര​ണ ബി​ന്നു​ക​ളും ബോ​ട്ടി​ൽ ബൂ​ത്തു​ക​ളും ന​ൽ​കു​ക​യും ഹ​രി​ത ഓ​ഡി​റ്റിം​ഗി​നു വി​ധേ​യ​മാ​ക്കു​ക​യും ഐ​ഇ​സി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മാ​ൻ​കു​ന്നി​ൽ പ്ര​കാ​ശ്, ഗി​രീ​ഷ്, ലൗ​ലി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷി​ബു പ്ര​ണാ​ബ്, പൊ​ന്മു​ടി എ​ക്കോ ടൂ​റി​സം എ​സ്എ​ഫ്ഒ വി​ജു, ന​വ​കേ​ര​ളം ആ​ർ​പി ത്രേ​സ്യാ​മ്മ ജോ​ണി എന്നി​വ​ർ പ്ര​സം​ഗി​ച്ചു.