ദേവസ്വം സദ്യാലയത്തിനു തറക്കല്ലിട്ടു
1571887
Tuesday, July 1, 2025 6:50 AM IST
നെടുമങ്ങാട്: അരുവിക്കര ശ്രീഭഗവതി ക്ഷേത്രത്തിൽ 80 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ദേവസ്വം സദ്യാലയത്തിന്റെ ശിലാസ്ഥാപനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് നിർവഹിച്ചു.
തുടർന്നു നടന്ന സമ്മേളനം ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് കെ.വി. ശരത്ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ സുനിൽകുമാർ ചികിത്സാധനസഹായം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആർ. കല, ജനപ്രതിനിധികളായ വി.ആർ. ഹരിലാൽ, വിജയൻ നായർ, ഗീത ഹരികുമാർ, ദേവസ്വം ചീഫ് എൻജിനീയർ രഞ്ജിത്ത് കെ. ശേഖർ, ദേവസ്വം കമ്മീഷണർ വി. വിജയകുമാർ, അസിസ്റ്റർ എൻജിനീയർ ഹരീഷ് കുമാർ, ഇടമൺ ഉപദേകസമിതി സെക്രട്ടറി എ. വിനോജ ബാബു, ആന്റണി, മുണ്ടേല പ്രവീൺ, ഉമാദേവി, എസ്.എ. റഹീം, ബാങ്ക് പ്രസിഡന്റ് വി.എസ്. സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു. ഉപദേശക സമിതി സെക്രട്ടറി എസ്. അനിൽകുമാർ സ്വാഗതവും, സബ് ഗ്രൂപ്പ് ഓഫീസർ ജി. പുരുഷോത്തമൻ പോറ്റി നന്ദിയും പറഞ്ഞു.