വിദേശ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ചു കഴക്കൂട്ടം മരിയൻ ആർക്കിടെക്ചർ കോളജ്
1572250
Wednesday, July 2, 2025 6:51 AM IST
തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ കോളജ് ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് റൊമാനിയയിലെ ബുക്കാറെസ്റ്റിലുള്ള ഇയോൺ മിൻസു യൂണിവേഴ്സിറ്റി ഓഫ് ആർക്കിടെക്ചർ ആൻഡ് അർബൻ പ്ലാനിംഗുമായി സഹകരിച്ച് ധാരണാപത്രം ഒപ്പുവച്ചു.
ഈ പങ്കാളിത്തം ആഗോള പഠനം, സാംസ്കാരിക കൈമാറ്റം, സുസ്ഥിര വാസ്വിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സംയുക്ത പദ്ധതികൾ, അധ്യാപക-വിദ്യാർഥി കൈമാറ്റങ്ങൾ, പാഠ്യപദ്ധതി വികസനം എന്നിവയാണ് പ്രധാന സംരംഭങ്ങൾ.
ഐഎംയുഎയുവിന്റെ റെക്ടർ പ്രഫ. മരിയൻ മൊയ്സാനുവും എംസിഎപി മാനേജർ റവ. ഡോ. എ.ആർ. ജോണും, പ്രിൻസിപ്പൽ പ്രഫ. സുജ കർത്തയും ധാരണപത്രത്തിൽ ഒപ്പുവച്ചു.