ആനാട് പഞ്ചായത്തിൽ പൂവനി പുഷ്പ കൃഷിക്ക് തുടക്കമായി
1572259
Wednesday, July 2, 2025 7:04 AM IST
നെടുമങ്ങാട്: ആനാട് പഞ്ചായത്ത് വാർഷിക ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പുകൾക്കായി കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന "പൂവനി" പദ്ധതിയുടെ പഞ്ചായത്തുതല നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീകല നിർവഹിച്ചു. ആനാട് ബഡ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് പാണയം നിസാർ അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ വി.വി ജിതിൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഷൈലജ, സജി വേങ്കവിള, കെ. ലീലാമ്മ, ഭരണ സമിതി അംഗങ്ങളായ എ.എസ്. ഷീജ, അജയകുമാർ, വികസന സമിതി അംഗങ്ങളായ ടി. പദ്മകുമാർ, ഹുമയൂൺ കബീർ, പി. ഗോപകുമാർ, ഗിരീഷ് ബി. നായർ, കെ. പ്രജേഷ് കുമാർ, എൻ. ബേബി, വിനീത, കൃഷി അസിസ്റ്റന്റ് രമ്യ തുടങ്ങിയവർ സംസാരിച്ചു.
ബഡ്സ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും, ജീവനക്കാരും, രക്ഷിതാക്കളും പരിപാടിയുടെ ഭാഗമായി. ഈ വർഷം ഇരുപത്തഞ്ചിലധികം ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഏഴര ഏക്കറിലായാണ് പൂവനി പദ്ധതി പ്രകാരം പഞ്ചായത്തിൽ ഓണക്കാല പുഷ്പകൃഷി ഒരുക്കുന്നത്.