പാപ്പനംകോട് സെന്റ് മേരീസ് സ്കൂളില്‍ ലഹരിവിരുദ്ധ ദിനം
1572248
Wednesday, July 2, 2025 6:51 AM IST
തിരുവനന്തപുരം: സേഫിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സോഷ്യല്‍വര്‍ക്ക് സോണുമായി സഹകരിച്ച് പാപ്പനംകോട് സെന്റ് മേരീസ് സ്കൂളില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. തിരുവനന്തപുരം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ഹരികൃഷ്ണന് ഉദ് ഘാടനം ചെയ്തു.
സോഷ്യല്‍വര്‍ക്ക് ജനറല്‍ കൗണ്‍സിലര്‍ റവ. സിസ്റ്റർ ഡോ. സലോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സോഷ്യല്‍വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റർ സുജ മലേക്കുടി എസ്എച്ച് അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റർ ജോർജീന പാറത്തട്ടേല്‍ സ്വാഗതം ആശംസിച്ചു.
സോണല്‍ സെക്രട്ടറിയും അധ്യാപികയുമായ സിസ്റ്റർ റ്റെസിന്‍ ഓരത്തിങ്കല്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറിന് തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക് സൈസ് ഇന്‍സ്പെക്ടറായ എസ്. ദിലീപ്കുമാര് നേതൃത്വം നല്കി.