ഐഡി കാർഡ് വിതരണം ചെയ്തു
1572263
Wednesday, July 2, 2025 7:04 AM IST
നെടുമങ്ങാട്: ഐഎൻടിയുസി പൂവത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. മണ്ഡലം പ്രസിഡന്റ് പ്രസന്നകുമാരൻ നായർ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ പുതിയ അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു.
ഡിസിസി സെക്രട്ടറി നെട്ടറച്ചിറ ജയൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി. അർജുനൻ, അഡ്വ. എസ്. അരുൺകുമാർ, നൗഷാദ് ഖാൻ, ചിറമുക്ക് റാഫി, പൂങ്കുംമൂട് അജി, ജെറിൻ ജയൻ, വള്ളക്കടവ് സുധീർ, എസ്.പി. സുന്ദർ എന്നിവർ സംസാരിച്ചു. പുതുതായി യൂണിയനിൽ ചേർന്നവർക്ക് ഐഡന്റിറ്റി കാർഡ് നൽകി.
മുതിർന്ന കോൺഗ്രസ് യൂണിയൻ പ്രവർത്തകരെയും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും ആദരിച്ചു. വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു.