ട്രിമ - 2025 മാനേജ്മെന്റ് കണ്വൻഷൻ തിരുവനന്തപുരത്ത്
1572538
Thursday, July 3, 2025 6:04 AM IST
തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) സംഘടിപ്പിക്കുന്ന ട്രിമ 2025 വാർഷിക മാനേജ്മെന്റ് കണ്വൻഷൻ 30, 31 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ടിഎംഎയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് ഹോട്ടൽ ഒ ബൈ താമരയിൽ നടക്കുന്ന ഈ വർഷത്തെ മാനേജ്മെന്റ് കണ്‍വൻഷന്റെ പ്രമേയം "ലീഡർഷിപ്പ് ഫോർ എമർജിംഗ് വേൾഡ് നാവിഗേറ്റിംഗ് ടെക്നോളജി, എന്റർപ്രണർഷിപ്പ് ആൻഡ് സോഷ്യൽ വെൽബീയിംഗ്’ എന്നതാണ്.
സമ്മേളനത്തിന്റെ ഓണ്‍ലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. 1985 ൽ സ്ഥാപിതമായ ടിഎംഎ മാനേജ്മെന്റ് മികവ് പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനം വളർത്തുന്നതിനും പ്രതിജ്ഞാബദ്ധരായ സിഇഒമാർ, വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ എന്നിവർ ഉൾപ്പെടുന്ന ഇന്ത്യയിലെ മുൻനിര മാനേജ്മെന്റ് അസോസിയേഷനുകളിൽ ഒന്നാണ്.
അഖിലേന്ത്യാ മാനേജ്മെന്റ് അസോസിയേഷനിൽ (എഐഎംഎ) ടിഎംഎ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. കേരളത്തെ ബാധിക്കുന്ന നിർണായക പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനുള്ള വേദിയായി ട്രിമ 2025 മാറും. മാനേജ്മെന്റ്, വ്യവസായ പ്രമുഖർ, നയരൂപീകരണഅക്കാദമിക് വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. ഓണ്‍ലൈൻ രജിസ്ട്രേഷനും വിശദാംശങ്ങൾക്കും: :
https:/t/rima.conferenceprime. com/auth/registerസമ്മേളനത്തിന്റെ ഭാഗമായി കന്പനികളിൽ നിന്നും കോർപറേറ്റുകളിൽ നിന്നും ടിഎംഎസിഎസ്ആർ അവാർഡിനും സ്റ്റാർട്ടപ്പുകളിൽനിന്ന് ടിഎംഎ അദാനി സ്റ്റാർട്ടപ്പ് അവാർഡിനും അപേക്ഷ ക്ഷണിച്ചിരുന്നു.