വെള്ളനാട് ട്രഷറിക്കു മുന്നിൽ കെഎസ്എസ്പിഎ ധർണ
1572549
Thursday, July 3, 2025 6:15 AM IST
നെടുമങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളനാട് ട്രഷറിക്കു മുന്നിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി കമുകിൻകോട് ശശി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം എ.എ. റഹിം അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.വി. ഗോപകുമാർ, കടുക്കാമൂട് മനോഹരൻ, വെള്ളനാട് കൃഷ്ണൻകുട്ടി, കണ്ടമത്ത് ഭാസ്കരൻ, അബുസലി, കേശവൻപോറ്റി, ഒസ്സാൻ കുഞ്ഞ്, എന്നിവർ സംസാരിച്ചു.
പന്ത്രണ്ടാം പെൻഷൻ പരിഷ്കരണം നടപ്പാക്കുക, 21 ശതമാനം സമാശ്വാസം നൽകുക, മുൻപ് നൽകിയ സമാശ്വാസത്തിന്റെ കുടിശിക അനുവദിക്കുക, മെഡിസെപ്പിലെ പോരായ്മകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ധർണയ്ക്കു മുന്നോടിയായി പ്രവർത്തകർ വെള്ളനാട് ടൗണിൽ പ്രകടനവും നടത്തി.