കേരള ബാങ്കിന്റെ സാന്പത്തിക ക്രമക്കേട് ജെഎസ്എസ് സത്യഗ്രഹസമരം നടത്തി
1572544
Thursday, July 3, 2025 6:04 AM IST
തിരുവനന്തപുരം: കേരള ബാങ്കിന്റെ സാന്പത്തിക തട്ടിപ്പ് ഇഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ജെഎസ്എസിന്റെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടത്തി. ജെഎസ്എസ് സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു സത്യഗ്രഹ സമരം.
കേരളത്തിലെ കൈത്തറി സംഘങ്ങളിൽ നിന്നും ബാങ്ക് കൂടുതലായി ഈടാക്കിയ മുഴുവൻ പണവും അടിയന്തിരമായി സംഘങ്ങൾക്ക് തിരികെ നൽകുക, ക്യാഷ് ക്രഡിറ്റ് വായ്പയിൽ ക്രമക്കേട് നടത്തിയ സിഇഒ, റീജിയണൽ മാനേജർ, പരിശോധന വിഭാഗം സൂപ്രണ്ട് എന്നിവർക്കെതിരേ നടപടി സ്വീകരിക്കുക, സാന്പത്തിക തട്ടിപ്പിൽ ഇഡി അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യഗ്രഹം.
മുൻ എംഎൽഎ രാജൻ ബാബു സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ സഞ്ജീവ് സോമരാജൻ, കാട്ടുകുളം സലീം, കേരള കോണ്ഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന സെക്രട്ടറി കരുമം സുന്ദരേശൻ, ചെയർമാൻ എൻ. മോഹൻരാജ് തുടങ്ങിയവർ പ്രസംഗിച്ചു.