നിയന്ത്രണംതെറ്റിയ മിനിലോറി കടകളിലേക്ക് ഇടിച്ചു കയറി
1572543
Thursday, July 3, 2025 6:04 AM IST
നെയ്യാറ്റിൻകര : നിയന്ത്രണം തെറ്റിയ മിനി ലോറി പാതയോരത്തെ മൂന്നു കടകളിലിടിച്ച് കയറി. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ കരമന -കളിയിക്കാവിള ദേശീയപാതയില്‍ നെയ്യാറ്റിന്‍കര കൃഷ്ണപുരം ഗ്രാമത്തിലെ ടോള്‍ ജംഗ്ഷനു സമീപത്തായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും ചാലയിലേക്ക് വാഴക്കുലകളുമായി പോയി തിരികെ വന്ന മിനി ലോറിയാണ് നിയന്ത്രണം തെറ്റി മൂന്നു കടകളിലേയ്ക്ക് ഇടിച്ചു കയറിയത്.
അടുത്തടുത്തുള്ള സിമന്റ് വില്‍പ്പനകേന്ദ്രം, വാടകയ്ക്ക് സാധനങ്ങള്‍ നല്കുന്ന വ്യാപാരസ്ഥാപനം, തട്ടുകട എന്നിവയുടെ മുന്‍വശമാകെ തകര്‍ന്നു.
തട്ടുകടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍, റഫ്രിജറേറ്റര്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും പൊട്ടിത്തെറിക്കാത്തത് വന്‍ദുരന്തം ഒഴിവാക്കിയതായി സമീപവാസികള്‍ പറഞ്ഞു. കടകളുടെ ഷട്ടർ ബിം ഉൾപ്പടെ തകർന്നു. അഞ്ചുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ രമേശന് പറഞ്ഞു. അപകടത്തില്‍ ആളപായമില്ല. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.