ഡോ. രാമചന്ദ്ര റാഹിക്ക് സർവധർമ പുരസ്കാരം
1572853
Friday, July 4, 2025 6:35 AM IST
നെയ്യാറ്റിന്‍കര : ഗാന്ധിയൻ പി. ഗോപിനാഥൻനായരുടെ സ്മരണാർഥം ഗാന്ധിമിത്ര മണ്ഡലം ഏർപ്പെടുത്തിയ രണ്ടാമത് സർവധർമ പുരസ്കാരത്തിനു ഗാന്ധി സ്മാരക നിധി അഖിലേന്ത്യാ ചെയർമാൻ ഡോ. രാമചന്ദ്ര റാഹിയെ തിരഞ്ഞെടുത്തു. 50,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണന്, ഗോപിനാഥൻനായരുടെ പത്നി എൽ. സരസ്വതിയമ്മ, അഡ്വ. എസ്.രാജശേഖരൻനായർ, അഡ്വ. അനിൽ കാട്ടാക്കട, വി.കെ മോഹൻ എന്നിവർ ഉൾപ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.