റോഡുവക്കിലെ കല്ലിൻകൂട്ടത്തിൽ ബൈക്കിടിച്ച് യാത്രികന് ഗുരുതര പരിക്ക്
1572864
Friday, July 4, 2025 6:44 AM IST
വെള്ളറട: റോഡുവക്കിലെ കല്ലി ൻ കൂട്ടത്തിൽ ബൈക്കിടിച്ച് യാത്രികന് ഗുരുതര പരിക്കേ റ്റു. വെള്ളറട ചെമ്പൂര് റോഡില്‍ കണ്ണൂര്‍ കോണത്താണ് അശാസ്ത്രീയമായ രീതിയില്‍ നിരവധി കല്ലുകൾ റോഡ് വക്കില്‍ കൂട്ടിയിട്ടിരിക്കുന്നത്.
മൊട്ടലുമൂട് സ്വദേശി റോജി(40) സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് കല്ലുകളി ൽ ഇടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. റോജിയെ മെഡിക്കല്‍ കോളജിൽ പ്രവേശിച്ചു. റോഡ് വക്കില്‍ അപകടകരമായി ഒരു സാധനങ്ങളും നിക്ഷേപിക്കരുതെന്നാണു കോടതിയും സര്‍ക്കാരും നിര്‍ദേശിക്കുന്നത്.
എങ്കിലും അശാസ്ത്രീയമായി അപകടകരമാംവിധം റോഡില്‍ വളവുള്ള സ്ഥലത്താണ് പാറക്കല്ലുകൾ കൊണ്ടു നിക്ഷേപിച്ചിരിക്കുന്നത്. പാറകള്‍ നിക്ഷേപിച്ചാല്‍ ഉടന്‍തന്നെ അതിനെ നീക്കം ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെ അശാസ്ത്രീയമായി നി ക്ഷേപിച്ച കല്ലിൻകൂട്ടമാണിപ്പോൾ യുവാവിന്റെ അപകടത്തിന് കാരണമായത്. ഒരു വാഹനത്തിനു സൈഡ് കൊടുക്കുന്ന സമയത്താണു റോജി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാറക്കൂട്ടത്തില്‍ ഇടിച്ചത്.
അടിയന്തരമായി റോഡ് വക്കില്‍ അശാസ് ത്രീയമായി നിക്ഷേപിച്ചിരിക്കു ന്ന പാറക്കൂട്ടത്തെ നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വെള്ളറട പോലീസ് സ്റ്റേഷന് പരിധിയില്‍ ഇതുപോലെ പലയിടത്തും അശാസ്ത്രീയമായി പാറക്കൂട്ടങ്ങള്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവയും നീക്കാന്‍ വേണ്ട നടപടികള്‍ വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.