"ഒരു വീട്ടിൽ ഒരു കേരവൃക്ഷം' പദ്ധതി തുടങ്ങി
1572852
Friday, July 4, 2025 6:35 AM IST
നെയ്യാറ്റിൻകര: നഗരസഭയുടെയും കൃഷിഭവന്റെയും നെയ്യാറ്റിൻകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ "ഒരു വീട്ടിൽ ഒരു കേരവൃക്ഷം' പദ്ധതിക്ക് തുടക്കമായി. കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ആര്. ദീപ്തി, നഗരസഭ കൃഷി ഓഫീസർ ടി. സജി, ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ് കീം യൂണിറ്റ് പ്രോഗ്രാം ഓഫീസർ എസ്.വി. ശുഭശ്രീ, എൻഎസ്എസ് വോളണ്ടിയര്‍ ലീഡർ പി. ആദിത്യൻ, അധ്യാപകരായ പി.എസ്. പ്രശാന്ത്, എം.ആര്. മഞ്ജു, അജിത, എ.പി. അശോക് എന്നിവർ പങ്കെടുത്തു.