ഡിസിസി മുൻ പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയെ ആദരിച്ചു
1572876
Friday, July 4, 2025 6:48 AM IST
പേരൂര്‍ക്കട: എം.എന്‍. ബാലകൃഷ്ണന് നായര്‍ സഹകാരി പുരസ്കാരം ലഭിച്ച മുന്‍ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. കോണ്‍ഗ്രസ് വേറ്റിക്കോണം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ആദരവ്.
കെപിസിസി സെക്രട്ടറി വി.ആര്.എം. ഷഹീര്‍ കൃഷ്ണപിള്ളയെ ഷാള്‍ അണിയിച്ചു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് സുരേന്ദ്രന്, യുഡിഎഫ് ചെയര്മാന് വട്ടപ്പാറ സതീശന്, ഡിസിസി അംഗങ്ങളായ കാച്ചാണി സനല്‍, കാച്ചാണി രവി, മണ്ഡലം പ്രസിഡന്റ് അജിത്ത്, മണ്ഡലം ഭാരവാഹികളായ സുകുമാരന്‍ നായര്‍, മുനീര്‍, മാഹീന് മുഹമ്മദ്, ബാഹുലേയന് തുടങ്ങിയവര്‍ പങ്കെടുത്തു.