ലയോള സ്കൂൾ ലാ ഫെസ്റ്റിന് ഇന്നു തിരി തെളിയും
1573184
Saturday, July 5, 2025 6:47 AM IST
ശ്രീകാര്യം: ലയോള സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ലൈഫ് ആൻഡ് ആർട്സ് ഫെസ്റ്റ് ലാ ഫെസ്റ്റിന് ഇന്നു തിരിതെളിയും. ലാ ഫെസ്റ്റിന്റെ രജതജൂബിലി വർഷത്തിൽ നഗരത്തിലെ 14 ൽ പരം വിദ്യാലയങ്ങളിൽ നിന്ന് 1500 ലധികം വിദ്യാർഥികൾ പങ്കെടുക്കും. പൂർണമായും ഹയർസെക്കൻഡറി വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലാ ഫെസ്റ്റ് കേരളത്തിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ ഫെസ്റ്റുകളിൽ ഒന്നാണ്.
മത്സരങ്ങളിലെ വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാണ് ലാ ഫെസ്റ്റ്. സിനിമ സീരിയൽ താരം പ്രേം ജേക്കബും സ്വാസികയും ചേർന്ന് ലാ ഫെസ്റ്റ് 2025 ഉദ്ഘാടനം ചെയ്യും. ലാ ഫെസ്റ്റ് 25 വർഷം പൂർത്തിയാകുന്ന വേളയിൽ ലാ ഫെസ്റ്റ് ശില്പികളിൽ ഒരാളായ ദീപാപിള്ളയെ ഉദ്ഘാടന ചടങ്ങിൽ ആദരിക്കും.
സ്കൂൾ മാനേജറും റെക്ടറുമായ ഫാ. സണ്ണി കുന്നപ്പള്ളിൽ എസ്ജെ , സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ റവ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്ജെ, സിബിഎസ്ഇ പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്ജെ, എച്ച്എസ്ഇ പ്രിൻസിപ്പൽ സിസ്റ്റർ ജിജി തോമസ്, ലാ ഫെസ്റ്റ് ജനറൽ കോ- ഓർഡിനേറ്റർ ഷോണ്‍ നിക്കോളാസ്, ട്രഷറർ എഡ്വേർഡ് ഷീൻ, സ്കൂൾ ലീഡർ സിദ്ധാർഥ് എസ്. റോയ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.