ആനാട്ടെ കല്ലിയോട് പുതിയ സ്റ്റേഡിയം ഒരുങ്ങുന്നു
1573192
Saturday, July 5, 2025 6:58 AM IST
നെടുമങ്ങാട്: ആനാട്ടെ കല്ലിയോട് പുതിയ സ്റ്റേഡിയം ഒരുങ്ങുന്നു. കല്ലിയോട് വാര്‍ഡില്‍ സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന ഒരു ഏക്കര്‍ 80 സെന്റ് സ്ഥലം നീണ്ടനാളത്തെ ശ്രമഫലമായി നേരത്തെ പഞ്ചായത്ത് തിരികെ പിടിച്ചിരുന്നു.
വസ്തു അളന്ന് തിട്ടപ്പെടുത്തി റവന്യ വകുപ്പിന് കൈമാറി. ഇവിടെ കളിക്കളം നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന് ആദ്യഗഡു ആയി 50- ലക്ഷം ഡി.കൈ. മുരളി എംഎല്‍എ അനുവദിച്ചു കഴിഞ്ഞു. ഭൂമി 99-വര്‍ഷത്തേക്ക് പാട്ടത്തിന് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ.രാജന് പഞ്ചായത്ത് പ്രതിനിധികള്‍ അപേക്ഷയും കൈമാറി.
ആനാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ശ്രീകല, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വേങ്കവിള സജി, പഞ്ചായത്ത് അംഗങ്ങളായ സജിം കൊല്ല, എസ്.ഷീജ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ട് ഫയലുകള്‍ കൈമാറിയത്.