ഓണക്കാല ബന്ദി ചെടികളുടെ നടീൽ ഉദ്ഘാടനം
1573193
Saturday, July 5, 2025 6:58 AM IST
നെടുമങ്ങാട്: അരുവിക്കര പഞ്ചായത്ത് ജനകീയാസൂത്രണം 2025-26 പൂവനി പദ്ധതി പ്രകാരം ഓണക്കാല ബന്ദി ചെടികളുടെ മൈലമൂട് വാർഡ് തല നടീൽ ഉദ്ഘാടനം ചെറുമാങ്ങോട്ട് വാർഡ് മെമ്പർ രമേശ് ചന്ദ്രൻ നിർവഹിച്ചു.
അരുവിക്കര കൃഷി ഓഫീസർ ബി. പ്രശാന്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, വട്ടകുളം വാർഡ് മെമ്പർ ഇല്ലിയാസ്, മണപൂര് വാർഡ് മെമ്പർ അർച്ചന, കാർഷിക വികസന സമിതി അംഗം ഗണപതി പോറ്റി, അരുവിക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് അഡ്വ. ആർ രാജ്മോഹൻ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ,കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ,കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.