നെയ്യാറ്റിൻകര ജനറൽ ആശുപത്രി കെട്ടിടം അപകടാവസ്ഥയിലെന്ന് ബിജെപി
1573183
Saturday, July 5, 2025 6:47 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭീഷണിയായി പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളുണ്ടെന്ന ആരോപണവുമായി ബിജെപി.
ആയിരക്കണക്കിനു പേരുടെ ആശ്രയമായ സര്‍ക്കാര്‍ ആതുരാലയത്തിന്റെ ശോച്യാവസ്ഥയ്ക്കതിരേ ഏഴിന് ആശുപത്രിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരന്പര്യമുള്ള നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ അപകടാവസ്ഥയിലായ കെട്ടിടങ്ങളുണ്ടെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആരോപിച്ചു.
രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ നിരവധി ആൾക്കാരാണ് ദിവസവും കെട്ടിടങ്ങളുടെ വരാന്തയിൽ വിശ്രമിക്കുന്നത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ ഉടൻ പൊളിച്ചു മാറ്റുകയും പുതിയ കെട്ടിടങ്ങൾ നിര്‍മിച്ച് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി ഇന്നലെ ബിജെപി നേതാക്കൾ സന്ദര്‍ശിച്ചു.