കിഴങ്ങ്വിള വിത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു
1573198
Saturday, July 5, 2025 7:02 AM IST
പാറശാല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും സംസ്ഥന കാര്‍ഷിക വികസന വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന കിഴങ്ങ് വിള വിത്ത് ഗ്രാമങ്ങളും വികേന്ദ്രീകൃത വിത്തുത്പാദകരും എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കാര്‍ഷിക സെമിനാറും നടീല്‍ വസ്തുക്കളുടെ വിതരണവും നടന്നു.
പാറശാല ഇഎംഎസ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം സി.കെ .ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്. കെ. ബെന്‍ഡാര്‍വിന്‍ അധ്യക്ഷത വഹിച്ചു. നടീല്‍ വസ്തുക്കളുടെ വിതരണം കെ.ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു. സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ.ജി.ബൈജു മുഖ്യപ്രഭാക്ഷണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റുമാരായ എല്‍.മഞ്ജുസ്മിത, സി.എ.ജോസ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെ. ജോജി, വൈ.സതീഷ്, അനിതാ റാണി,എഡിഎ സുരേഷ് എം.എസ് , ഹെഡ് ക്രോപ് പ്രൊഡക്ഷന്‍ വിഭാഗം സിടിസിആര്‍ഐ ഡോ. ജി.സുജ, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.കെ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.