ജീപ്പ് ബൈക്കിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
1573188
Saturday, July 5, 2025 6:58 AM IST
കാട്ടായിക്കോണം: നരിക്കലിൽ ജീപ്പ് ബൈക്കിലിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു അപകടം. നരിക്കലിൽ നിന്ന് മങ്ങാട്ടുകോണം ഭാഗത്തേക്ക് പോയ ജീപ്പ് മങ്ങാട്ടുകോണം ഭാഗത്തുനിന്ന് നരിക്കൽ ഭാഗത്തേക്ക് വന്ന ബൈക്കിലാണ് ഇടിച്ചത്. നരിക്കൽ ഭാഗത്ത് വച്ച് ജീപ്പിൽ മറ്റൊരു വാഹനം ഇടിച്ചിരുന്നു.
ഇടിച്ച വാഹനത്തെ പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തി വരുന്നതിനിടയിലാണ് ബൈക്കിലിടിച്ചത്. ജീപ്പിൻറെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം .ഇടിയുടെ ആഘാതത്തിൽ ബൈക്ക് 30 മീറ്ററോളം റോഡിലൂടെനിരങ്ങി നീങ്ങിയാണ് നിന്നത്.നിയന്ത്രണം നഷ്ടമായ ജീപ്പ് സമീപത്തെ മതിലിടിച്ച് തകർത്താണ് നിന്നത്.
അപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റു. വാവറക്കോണം സ്വദേശി ആഷിക്കിനും സുഹൃത്തിനുമാണ് പരിക്കേറ്റത് .ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു.