പാ​റ​ശാ​ല: കേ​ന്ദ്ര കി​ഴ​ങ്ങു​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​വും സം​സ്ഥ​ന കാ​ര്‍​ഷി​ക വി​ക​സ​ന വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പും ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന കി​ഴ​ങ്ങ് വി​ള വി​ത്ത് ഗ്രാ​മ​ങ്ങ​ളും വി​കേ​ന്ദ്രീ​കൃ​ത വി​ത്തു​ത്പാ​ദ​ക​രും എ​ന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും കാ​ര്‍​ഷി​ക സെ​മി​നാ​റും ന​ടീ​ല്‍ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു.

പാ​റ​ശാ​ല ഇ​എം​എ​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം സി.​കെ .ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.എ​സ്. കെ. ​ബെ​ന്‍​ഡാ​ര്‍​വി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ടീ​ല്‍ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം കെ.​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സി​ടി​സി​ആ​ര്‍​ഐ ഡ​യ​റ​ക്ട​ര്‍ ഡോ.​ജി.ബൈ​ജു മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ല്‍.മ​ഞ്ജു​സ്മി​ത, സി.എ.ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജെ. ​ജോ​ജി, വൈ.സ​തീ​ഷ്, അ​നി​താ റാ​ണി,എ​ഡി​എ സു​രേ​ഷ് എം.​എ​സ് , ഹെ​ഡ് ക്രോ​പ് പ്രൊ​ഡ​ക്ഷ​ന്‍ വി​ഭാ​ഗം സി​ടി​സി​ആ​ര്‍​ഐ ഡോ. ​ജി.​സു​ജ, പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ.കെ. സു​നി​ല്‍​കു​മാ​ര് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.