കിണറ്റില്‍ വീണ നായ്ക്കളെ രക്ഷപ്പെടുത്തി
1573182
Saturday, July 5, 2025 6:47 AM IST
പൂന്തുറ: കിണറ്റില്‍ വീണ മൂന്ന് നായ്ക്കളെ ചാക്കയില്‍ നിന്നും ഫയര്‍ഫോഴ്സ് അധികൃതരെത്തി രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടുകൂടിയാണ് ബീമാപളളി ഈസ്റ്റില്‍ കൃപാവരത്തില്‍ താമസിക്കുന്ന ശിശുബാലന്റെ ഉടമസ്ഥതയിലുളള ചുറ്റുമതിലില്ലാത്ത കിണറ്റില്‍ നായ്ക്കള്‍ വീണത്.
നായ്ക്കള്‍ കൂട്ടത്തോടെ എത്തി കടിപിടി കൂടി ഓടുന്നതിനിടെയാണ് മൂന്ന് നായ്ക്കള്‍ കിണറ്റില്‍ വീണത്. എസ്എഫ്ആര്‍ഒ ജി.വി.രാജേഷിന്റെ നേതൃത്വത്തില്‍ ശരത്, സുബിന്, ആകാശ്, അബ്ദുള്‍ കലാം എന്നിവരുള്‍പ്പെട്ട സേനാംഗങ്ങള്‍ എത്തി ഏറെ ശ്രമകരമായി നായ്ക്കളെ രക്ഷപ്പെടുത്തുകയായിരുന്നു.