ആമല സെറ്റിൽമെന്റ് റോഡ് നവീകരണത്തിന് ഒരു കോടി
1573180
Saturday, July 5, 2025 6:47 AM IST
കുറ്റിച്ചൽ: കുറ്റിച്ചൽ പഞ്ചായത്തിൽ ആദിവാസി മേഖലയായ ചോനാമ്പാറ വാർഡിലെ ആമല സെറ്റിൽമെന്റ് റോഡ് നവീകരണത്തിന് പട്ടികവർഗ വകുപ്പിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ഉത്തരവായി.
ആമല, മേലെആമല, ആയിരംകാൽ എന്നീ മൂന്ന് ഉന്നതികളിലെ അറുപതോളം കുടുംബങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. തകർന്ന് കിടക്കുന്ന ഈ റോഡിന്റെ ദുരവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തുകയായിരുന്നു.
നാടിന്റെ ദുരവസ്ഥ നേരിട്ട് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഇതിന് പ്രത്യേക പരിഗണ നൽകി തുക അനുവദിക്കുകയായിരുന്നു.