വിവാഹ സൽക്കാരത്തിനിടെ മോഷണം; സ്ത്രീ പിടിയിൽ
1573197
Saturday, July 5, 2025 6:58 AM IST
നേമം: കാരയ്ക്ക മണ്ഡപത്തെ സ്വകാര്യ കല്യാണം മണ്ഡപത്തിൽ വിവാഹ സൽക്കാരത്തിനിടെ കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച സ്ത്രീയെ നേമം പോലിസ് പിടികൂടി. കരമന കീഴാറന്നൂർ സ്വദേശി ഗിരിജ (59 )യാണ് പിടിയിലായത്.
നിരവധി മോഷണ കേസിലെ പ്രതിയാണ് ഇവർ എന്ന് പോലിസ് പറഞ്ഞു. ഇക്കഴിഞ്ഞ 29നായിരുന്നു ഇവർ മണ്ഡപത്തിൽ എത്തി പാദസരങ്ങൾ കവർന്നത്. തിരുവനന്തപുരത്തു ജ്വല്ലറിയിൽ വില്പന നടത്തിയ മോഷണ ഉരുപ്പടികൾ പ്രതിയുമായി ചെന്ന് പോലീസ് കണ്ടെടുത്തു.
മുക്കാൽ പവന്റെയും അര പവന്റെയും പാദസരങ്ങളാണ് ഇവർ കവർന്നത്. ഇവരുടെ പേരിൽ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് സംഘം പ്രതിയെ വലയിലാക്കിയത്. പ്രതിയെ റിമാൻഡ് ചെയ്തു.