മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കോലം കത്തിച്ചു
1573447
Sunday, July 6, 2025 6:58 AM IST
നെടുമങ്ങാട്: കേരളത്തിലെ ആരോഗ്യമേഖലയെ തകർത്ത് സ്വകാര്യ ആശുപത്രികൾക്കായി പ്രവർത്തിക്കുന്ന മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നെടുമങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
നെടുമങ്ങാട് കച്ചേരി നടയിൽനിന്നും പ്രകടനമായി ആരംഭിച്ച പ്രതിഷേധ ജാഥ കച്ചേരി സമാപിച്ച ശേഷമായിരുന്നു കോലംകത്തിക്കൽ. നെടുമങ്ങാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. മഹേഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അഡ്വ. എൻ. ബാജി, നെട്ടറച്ചിറ ജയൻ, തേക്കട അനിൽകുമാർ, അർജുനൻ, അഡ്വ. അരുൺ കുമാർ, ഹാഷിം റഷീദ്, മണ്ണോർക്കോണം സജാദ്, നെട്ടയിൽ ഷിനു, എസ്. റഹിം, തുമ്പോട് ശശി, വാണ്ട സതി, നൗഷാദ് ഖാൻ, ഷാജി സനൽ, അഭിജിത്ത് നെടുമങ്ങാട് തുടങ്ങിയവർ പ്രകടനത്തിനു നേതൃത്വം നൽകി.