കുറവൻകോണം സെന്റ് തോമസ് പള്ളിയെ ഉപ ഇടവകയായി പ്രഖ്യാപിച്ചു
1573443
Sunday, July 6, 2025 6:50 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത കുറവൻകോണം സെന്റ് തോമസ് പള്ളിയെ ഉപ ഇടവകയായി പ്രഖ്യാപിച്ചു. 1970ൽ പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിലെ വികാരിയായിരുന്ന ഫാ. അൽഫോൻസ് ഫെർണാണ്ടസ് ആണ് കുറവൻകോണത്തു സ്ഥലം വാങ്ങി പള്ളി സ്ഥാപിച്ചത്. 2017ൽ പുതിയ പള്ളി നിർമിച്ചു.
പ്രഖ്യാപന ചടങ്ങുകളോട് അനുബന്ധിച്ചുള്ള സമൂഹ ദിവ്യബലിയിൽ പാളയം ഫൊറോന വികാരി മോണ്‍. ഇ. വിൽഫ്രഡ് മുഖ്യകാർമികനായി. ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ പുറപ്പെടുവിച്ച ഡിക്രി വികാരി ഫാ. ബീഡ് മനോജ് വായിച്ചു.
ഫാ.ജോർജ് ഗോമസ് വചനസന്ദേശം നൽകി. അതിരൂപത ചാൻസലർ ഫാ. ജി. ജോസ്, മോണ്‍. സി. ജോസഫ്, ഫാ.റോബിൻസണ്‍, ഫാ. ജോസഫ് എൽക്കിൻ, ഫാ.സെബാസ്റ്റ്യൻ എന്നിവർ സഹകാർമികരായിരുന്നു.
തിരുനാളിന് ആരംഭം കുറിച്ച് ഇടവക വികാരി കൊടിയേറ്റു നിർവഹിച്ചു. ഇന്ന് അതിരൂപത സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമൂഹ ദിവ്യബലിയോടെ തിരുനാൾ സമാപിക്കും