അൻപതുകാരന്റെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ
1573227
Saturday, July 5, 2025 10:19 PM IST
പൂവാർ: അൻപതുകാരൻ വീടിനു സമീപത്തെ പുരയിടത്തിൽ കത്തികരിഞ്ഞ നിലയിൽ. കോട്ടുകാൽ ചപ്പാത്ത് ഗാന്ധിപുരം മൂലയിൽ പുത്തൻ വീട്ടിൽ അപ്പുക്കുട്ടൻ നായർ- കൃഷ്ണമ്മ ദമ്പതികളുടെ മകൻ അനിൽകുമാറിന്റെ (50) മൃതദേഹമാണ് വീടിന് സമീപത്തെ പറമ്പിൽ നിന്നും കണ്ടെത്തിയത്.അവിവാഹിതനാണ്.
ഇന്നലെ പുലർച്ചെ സംഭവം നടന്നതെന്നാണ് നിഗമനം. കോഴിക്കോട് ജില്ലയിലെ ഒരു ഹോട്ടലിൽ സഹായിയായി ജോലി ചെയ്ത് വരുന്ന അനിൽകുമാർ, ചപ്പാത്തിൽ സ്ഥിര താമസക്കാരനല്ല.നാട്ടുകാരോട് ബന്ധമില്ലാത്ത ഇയ്യാൾ വല്ലപ്പോഴും ഇവിടെ വരുമെന്നും ഏതാനും ദിവസം താമസിച്ച ശേഷം തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുകയാണ് പതിവ്.
ബുധനാഴ്ച്ച ഉച്ചയ്ക്ക് നാട്ടിൽ എത്തിയതായിരുന്നു. കാലിലെ നീരും വയറ്റിലെ അസുഖവും തന്നെ അലട്ടുന്നതായും അനിൽകുമാർ ബന്ധുക്കളോട് പറഞ്ഞിരുന്നു. ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.