ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
1573228
Saturday, July 5, 2025 10:19 PM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. മൃതദേഹം മോര്‍ച്ചറിയില്‍. 35 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ളത്.
ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട നിലയില്‍ ജൂണ്‍ 30ന് തമ്പാനൂര്‍ ഭാഗത്തു കണ്ടെത്തിയ ഇയാളെ പോലീസ് ഇടപെട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തമ്പാനൂര്‍ പോലീസില്‍ അറിയിക്കണം. ഫോണ്‍: 0471 2326543, 94979 87013.