സൈക്കിൾ യാത്രികൻ ബുള്ളറ്റിടിച്ചു മരിച്ചു
1573229
Saturday, July 5, 2025 10:19 PM IST
കാട്ടാക്കട : ഇരുചക്രവാഹനം ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. ആമച്ചൽ കോടന്നൂർ കോയിപ്ര രവീന്ദ്രൻ (75) ആണ് മരിച്ചത്. ഇന്നലെ രാവിലെ രാവിലെ 915 ന് മംഗലയ്ക്കൽ കല്യാണമണ്ഡപത്തിന് മുന്നിൽ വച്ചായിരുന്നു സംഭവം.
എതിർ ഭാഗത്തുനിന്ന് വന്ന ബുള്ളറ്റാണ് റോഡ് മുറിച്ച് പോകുകയായിരുന്ന സൈക്കിൾ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ പരിക്കേറ്റ രവീന്ദ്രനെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാക്കട പോലീസ് കേസെടുത്തു.