കല്ലന്പളി മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം: ജനങ്ങള്‍ ദുരിതത്തില്‍
1573446
Sunday, July 6, 2025 6:58 AM IST
മെഡിക്കല്‍കോളജ്: പേരൂര്‍ക്കോണം കല്ലമ്പള്ളി റസിഡന്‍സ് അസോസിയേഷന് പരിധിയിലെ നവമി ഗാര്ഡന്, ആദിത്യ നഗര്‍, കെ.വി. നഗര്‍, ഇലഞ്ഞിയര്‍ത്തല തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്നുമാസമായി കുടിവെള്ളക്ഷാമം രൂക്ഷം.
ഇതുമൂലം നൂറിലധികം കുടുംബങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നിരവധി പരാതികള്‍ വാട്ടര്‍ അഥോറിറ്റി പോങ്ങുമ്മൂട് സബ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടും ശാശ്വതപരിഹാരം ഉണ്ടാകുന്നില്ലെന്നു ജനങ്ങള്‍ പറയുന്നു. അസോസിയേഷന് ഭാരവാഹികള്‍ നേരില്‍ക്കണ്ട് പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആരോപണം.
ജനങ്ങള്‍ കുടിവെള്ളത്തിനായി ദിവസേന നെട്ടോട്ടമോടുകയാണ്. ദൂരസ്ഥലങ്ങളിലെ പബ്ലിക് ടാപ്പുകളില്‍നിന്ന് വെള്ളമെടുത്ത് വാഹനങ്ങളില്‍ താമസസ്ഥലത്തേക്ക് മടങ്ങുന്നവരുടെ എണ്ണവും കുറവല്ല. എന്തുകൊണ്ടാണു ജലം മുടങ്ങുന്നതെന്ന കാര്യത്തില്‍ അധികൃതര്‍ കൃത്യമായ ഒരു മറുപടി നല്‍കുന്നുമില്ല.