പാറശാല സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ വിശ്രമയിടം
1573449
Sunday, July 6, 2025 6:58 AM IST
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാറശാല സര്‍ക്കാര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ രോഗിക്കും കൂട്ടിരുപ്പുകാര്‍ക്കും വേണ്ടി വിശ്രമയിടം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ആശുപത്രി സൂപ്രണ്ടന്റ് ഡോ. നിത എസ്. നായര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വിനിത കുമാരി, ബ്ലോക്ക് അംഗം വൈ. സതീഷ്, പഞ്ചായത്ത് അംഗം എം. സുനില്‍, ആര്‍എംഒ ഡോ. ജെയിന്, നഴ്സിംഗ് സൂപ്രണ്ട് സുലേഖ, സ്റ്റാഫ് സെക്രട്ടറി ഷക്കീല ബീവി, എഡ്വിന് ജയരാജ്, എം.എസ്. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.