ബസ് ബൈക്കിലിടിച്ച് പാസ്റ്റർ മരിച്ചു
1573559
Sunday, July 6, 2025 11:27 PM IST
കാരക്കോണം: ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന പാസ്റ്റർ മരിച്ചു കള്ളിക്കാട് വാഴിച്ചൽ പേരേക്കോണം ആനക്കുഴി സ്വദേശി പാസ്റ്റർ ജോസ് പ്രകാശ് (48) ആണ് മരിച്ചത്.
ഇന്ത്യ പെന്തകോസ്ത് ദൈവസഭ നെയ്യാറ്റിൻകര സെന്ററിലെ മുൻ സെക്രട്ടറിയാണ് പാസ്റ്റർ ജോസ് പ്രകാശ്. ബുധനാഴ്ച്ച വൈകുന്നേരം തന്റെ മകനെ സ്കൂളിൽ നിന്നും വിളിച്ച് കൊണ്ടുവരുന്ന വഴിയിൽ കാരക്കോണത്തിന് സമീപം മകൻ കടയിൽനിന്നും സാധനം വാങ്ങുവാൻ പോയപ്പോൾ ബൈക്കിൽ തമിഴ്നാട് ബസിടിച്ച് തെറിപ്പിക്കുകയും സമീപമുള്ള കോൺക്രീറ്റിൽ തലയിടിച്ച് വീഴുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ജോസ് പ്രകാശിനെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചു. ഭാര്യ : ലിൻസി.