ബൈക്ക് പോസ്റ്റിലിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു
1573556
Sunday, July 6, 2025 11:27 PM IST
പൂവാർ: നിയന്ത്രണം വിട്ടബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് വൺ വിദ്യാർഥി മരിച്ചു. പൂവാർ എരിക്കലുവിള മദർ തെരേസാ നഗർ എൽഷെ ഡായിയിൽ ഷാബുവിന്റെയും ജോളിയുടെയും മകൻ ഡാരോൺ ഷാബു (17) ആണ് മരിച്ചത്.
അരുമാനൂർ എംവി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കഴിഞ്ഞ 28ന് രാത്രിയിൽ 8.30 ന് കരുംകുളം കല്ലുമുക്കിന് സമീപത്തായിരുന്നു അപകടം.
ബൈക്ക് പോസ്റ്റിലിടിച്ച് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡാരോൺ ഷാബുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെ ഇന്നലെ മരണമടഞ്ഞു.
സംസ്കാരം ഇന്ന് പൂവാർ സെന്റ് ബർത്തലോമിയോ പള്ളിയിൽ നടക്കും. സഹോദരി: സെൽബ സാബു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.