പി.എസ്. ശ്രീധരൻപിള്ളയ്ക്ക് മഹാലക്ഷ്മി പുരസ്കാരം സമ്മാനിച്ചു
1573803
Monday, July 7, 2025 6:42 AM IST
നെയ്യാറ്റിൻകര: മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രം ഏർപ്പെടുത്തിയ മഹാലക്ഷ്മി സാഹിത്യപുരസ്കാരം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് സമ്മാനിച്ചു. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പുരസ്കാരം ക്ഷേത്ര ഭാരവാഹികളാണ് സമ്മാനിച്ചത്. ബിജെപി നേതാവ് അഡ്വ. ജെ.ആർ. പത്മകുമാർ, അഡ്വ. രഞ്ജിത്ത് ചന്ദ്രൻ, നഗരസഭ കൗൺസിലർ മഞ്ചത്തല സുരേഷ്, ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ അഡ്വ. ജയചന്ദ്രൻനായർ എന്നിവർ സംബന്ധിച്ചു.