യു​വ​തി മ​രി​ച്ച സം​ഭ​വം സ​മ​ഗ്രഅ​ന്വേ​ഷ​ണം വേ​ണം: ശ​ശി ത​രൂ​ർ
Friday, April 19, 2019 12:03 AM IST
വെ​ങ്ങാ​നൂ​ർ: പ്ര​സ​വ​ത്തി​ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം​വേ​ണ​മെ​ന്ന് ശ​ശി ത​രൂ​ർ ആ​രോ​ഗ്യ മ​ന്ത്രി​യോ​ടും വ​കു​പ്പ് മേ​ധാ​വി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. വെ​ണ്ണി​യൂ​ർ അ​മ​ൽ​ഭ​വ​നി​ൽ അ​ഖി​ല (26)ആ​ണ് തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്.​
അ​ഖി​ല​യു​ടെ വ​സ​തി​യി​ലെ​ത്തി മാ​താ​പി​താ​ക്ക​ളേ​യും ഭ​ർ​ത്താ​വ് അ​ഭി​ലാ​ഷി​നേ​യും സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ദി​വ​സം ലേ​ബ​ർ റൂ​മി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ഖി​ല​യു​ടെ മ​ര​ണ​വി​വ​രം മ​റ​ച്ചു വ​യ്ക്കു​ക​യും അ​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം ബ​ന്ധു​ക്ക​ൾ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ത​ന്പാ​നൂ​ർ പോ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി​യ​ശേ​ഷ​മാ​ണ് അ​ഖി​ല മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കു​വാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഡോ. ​ശ​ശി ത​രൂ​ർ എം​പി ആ​രോ​ഗ്യ മ​ന്ത്രി​യോ​ടും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.