ഗൃ​ഹ​ചൈ​ത​ന്യം പ​ദ്ധ​തി: മൂ​ന്നാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം
Saturday, July 13, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഔ​ഷ​ധ​സ​സ്യ ബോ​ര്‍​ഡും ആ​യു​ഷ് വ​കു​പ്പും ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കു​ന്ന "വീ​ട്ടി​ല്‍ ഒ​രു വേ​പ്പും ക​റി​വേ​പ്പും'​ഗൃ​ഹ​ചൈ​ത​ന്യം പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​ത്തി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
മൂ​ന്നാം​ഘ​ട്ട പ​ദ്ധ​തി​യു​ടെ​യും ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല​യു​ടെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശൈ​ല​ജ ബീ​ഗം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന ഔ​ഷ​ധ​സ​സ്യ ബോ​ര്‍​ഡ് അം​ഗം കെ.​വി. ഗോ​വി​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ര്‍​ഡ് എ​ക്സി. അം​ഗം പി. ​സ​ജീ​വ് കു​മാ​ര്‍, ഡോ. ​ഗം​ഗാ പ്ര​സാ​ദ്, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ടി. ഷാ​ജി, ജി​ല്ല​യി​ലെ 21 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ധ്യ​ക്ഷ​ന്മാ​ര്‍, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ക്ര​ഡി​റ്റ​ഡ് എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
ജി​ല്ല​യി​ലെ മൂ​ന്ന് ബ്ലോ​ക്കു​ക​ളി​ല്‍ നി​ന്നു​ള്ള 21 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. തൈ​ക​ള്‍ ഉ​ല്‍​പ്പാ​ദി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തു​ക​ള്‍ ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യും.
പ​ഞ്ചാ​യ​ത്തു​ക​ളെ ഔ​ഷ​ധ​സ​സ്യ​ഗ്രാ​മ​ങ്ങ​ളാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന ഔ​ഷ​ധ​ബോ​ര്‍​ഡ് 2017 ന​വം​ബ​റി​ലാ​ണ് ഗൃ​ഹ​ചൈ​ത​ന്യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ടം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് ന​ട​പ്പാ​ക്കി​യ​ത്.