സൗ​ജ​ന്യ ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Friday, July 19, 2019 12:49 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പി​സി​ഒ​എ​സിനും അ​നു​ബ​ന്ധ ആ​ർ​ത്ത​വ ത​ക​രാ​റു​ക​ൾ​ക്കും 22 മു​ത​ൽ 26 വ​രെ സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​നാ ക്യാ​ന്പ് നടത്തുന്നു.രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ നടത്തുന്ന ക്യാന്പിൽ രോ​ഗ​നി​ർ​ണ​യം ചെ​യ്യ​പ്പെ​ടു​ന്ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ മ​രു​ന്നും ചി​കി​ത്സ​യും ല​ഭ്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും ഫോൺ : 0471-2295919, 2295920.

ആ​ട്സ് ഫെ​സ്റ്റ് ന​ട​ത്തി

വെ​ള്ള​റ​ട: ചി​റ​യി​ന്‍​കീ​ഴ് ശ്രീ​ചി​ത്രാ പ​ബ്ലി​ക് സ്കൂ​ളി​ലെ ആ​ട്സ് ഫെ​സ്റ്റ് ജി. ​കെ. പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ര്‍ സ​തീ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ന്‍​സി​പ്പ​ല്‍ ആ​ശാ എ​സ്. നാ​യ​ര്‍, സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ എ​സ്. പു​ഷ്പ​വ​ല്ലി, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ലീ​ല, ഹെ​ഡ് ഗേ​ള്‍ കു​മാ​രി അ​ഞ്ച​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.