മ​ന്നൂ​ർ​ക്കോ​ണം - പ​ാണ​യം റോ​ഡി​ന്‍റെ സൈഡ് ഭി​ത്തി ത​ക​ർ​ന്നു
Monday, July 22, 2019 12:47 AM IST
നെ​ടു​മ​ങ്ങാ​ട്: മ​ന്നൂ​ർ​ക്കോ​ണം - ആ​ർ​ച്ച്ജം​ഗ്ഷ​ൻ - പാ​ണ​യം റോ​ഡ് ത​ക​ർ​ന്നു. റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തീ​ക​രി​ച്ച് ആ​റു​മാ​സം പോ​ലും ക​ഴി​യു​ന്ന​തി​നു മു​മ്പാ​ണ് റോ​ഡ് പാ​ടെ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

ഈ ​റോ​ഡ് ത​ക​ർ​ന്ന​ത് കാ​ര​ണം ഈ ​പ്ര​ദേ​ശ​ത്തെ വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ചും അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നാ​ട് ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഡി. ​കെ. മു​ര​ളി​യു​ടെ എം​എ​ൽ​എ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 30 ല​ക്ഷം രൂ​പ മു​ട​ക്കി നി​ർ​മി​ച്ച റോ​ഡി​ന്‍റെ സൈ​ഡ് വാ​ൾ ഭി​ത്തി ക​ഴി​ഞ്ഞ​ദി​വ​സം ത​ക​ർ​ന്നു​വീ​ണു. റോ​ഡ് ത​ക​ർ​ന്ന​ത് നാ​ട്ടു​കാ​രു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട് .