കൂ​വ​ക്കു​ടി​യി​ലെ പ​ഴ​യ പാ​ലം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ
Thursday, August 8, 2019 12:13 AM IST
കാ​ട്ടാ​ക്ക​ട : പ​ഴ​മ​യു​ടെ അ​ട​യാ​ള​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന വെ​ള്ള​നാ​ട് കൂ​വ​ക്കു​ടി​യി​ലെ പ​ഴ​യ പാ​ലം നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ. ക​രി​ങ്ക​ല്ലും പ​ഴ​യ കു​മ്മാ​യ​ക്കൂ​ട്ട് മി​ശ്രി​ത​വും കൊ​ണ്ടു നി​ർ​മി​ച്ച നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പാ​ലം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ബ്രി​ട്ടീ​ഷു​കാ​ർ ക​ര​മ​ന​യാ​റി​ന് കു​റു​കെ നി​ർ​മി​ച്ച പാ​ല​മാ​ണ് കൂ​വ​ക്കു​ടി.

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും നെ​ടു​മ​ങ്ങാ​ട്ടേ​യ്ക്ക് പോ​കാ​ൻ ബ്രി​ട്ടീ​ഷു​കാ​ർ ഉ​പ​യോ​ഗി​ച്ചു​രു​ന്ന പാ​ല​മാ​ണ് ഇ​ന്ന് നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ണ​ലൂ​റ്റു കാ​ര​ണം പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​ട്ട് പൂ​ർ​ണ​മാ​യും ന​ശി​ച്ച​നി​ല​യി​ലാ​ണ്. ഒ​ന്പ​തു​കോ​ടി രൂ​പ​മു​ട​ക്കി സ​മാ​ന്ത​ര​മാ​യി പു​തി​യ പാ​ലം നി​ർ​മി​ച്ച​തോ​ടെ പ​ഴ​യ പാ​ലം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​കാ​ര​ണം കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന പാ​ല​വും ആ​ളൊ​ഴി​ഞ്ഞ പ​രി​സ​ര​വും ഇ​പ്പോ​ൾ മ​ദ്യ​പ​ന്മാ​ർ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഈ ​പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്ന​ത് പ​തി​വാ​ണ്. മാ​ലി​ന്യം ക​ര​മ​ന​യാ​റി​ൽ ത​ള്ളാ​തി​രി​ക്കാ​ൻ വ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച സം​ര​ക്ഷ​ണ​വേ​ലി കാ​ടു​മൂ​ടി​യ നി​ല​യി​ലാ​ണ്. പ​ഴ​യ പാ​ല​ത്തെ സം​ര​ക്ഷി​ച്ച് ച​രി​ത്ര സ്മാ​ര​ക​മാ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

ഇ​പ്പോ​ൾ ലോ​റി​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സ്ഥ​ല​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടെ.