വിദേശത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേസ്: യുവാവ് അറസ്റ്റിൽ
Thursday, August 8, 2019 12:15 AM IST
ക​ഴ​ക്കൂ​ട്ടം:താ​യ്‌​ല​ന്‍ഡിൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ നി​ന്ന് പ​ണം ത​ട്ടി​യാ​ളെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം തൃ​ക്കോ​വി​ൽ​വ​ട്ടം സ്വ​ദേ​ശി ഹ​ഫീ​സ് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി താ​യ്‌​ല​ന്‍ഡിൽ ജോ​ലി ഒ​ഴി​വ് ഉ​ണ്ടെ​ന്ന് കാ​ണി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. ഡേ​വി​ഡ് ചാ​ൾ​സ് ക​രി​മ്പ​നാ​ൽ എ​ന്ന പേ​രി​ലാ​ണ് വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി​യ​ത്. പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​യി​ലാ​ണ് ജോ​ലി​യെ​ന്നും താ​യ്‌​ല​ന്‍ഡി​ൽ സ്വ​ന്ത​മാ​യി റ​സ്റ്റോ​റ​ന്‍റ് ഉ​ണ്ടെ​ന്നും ഇ​ട​പാ​ടു​കാ​രെ ധ​രി​പ്പി​ച്ച് പ​ര​സ്യം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു .പ​ല​രും ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലും നേ​രി​ട്ടും പ​ണം ന​ൽ​കി​യി​രു​ന്നു .വി​സ ല​ഭി​ക്കാ​ത്ത​തി​ൽ പൈ​സ ന​ൽ​കി​യ​വ​ർ ഇ​യാ​ളെ ത​ന്ത്ര​പൂ​ർ​വം ക​ഴ​ക്കൂ​ട്ട​ത്തെ​ത്തി​ച്ച് പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ല​രി​ൽ നി​ന്നും വാ​ങ്ങി​യ 18 പാ​സ്പോ​ർ​ട്ടും ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.
ത​ട്ടി​പ്പി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടോ എ​ന്നും എ​ത്ര​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടോ എ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്നും ക​ഴ​ക്കൂ​ട്ടം​പോ​ലീ​സ് പ​റ​ഞ്ഞു.