ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ക​ള​ക്‌​ഷ​ൻ കേ​ന്ദ്രം തു​ട​ങ്ങി
Thursday, August 15, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് ക​ള​ക്‌​ഷ​ൻ കേ​ന്ദ്രം തു​ട​ങ്ങി. വാ​ൻ​റോ​സ് ജം​ഗ്ഷ​നി​ലു​ള്ള ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ബാ​ഗ്, കു​ട, നോ​ട്ട്ബു​ക്ക്, പേ​ന, പെ​ൻ​സി​ൽ, റ​ബ്ബ​ർ, പെ​ൻ​സി​ൽ ബോ​ക്സ്, ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സ്, ടി​ഫി​ൻ ബോ​ക്സ്, വാ​ട്ട​ർ ബോ​ട്ടി​ൽ എ​ന്നി​വ​യാ​ണ് ക​മ്മീ​ഷ​ൻ ശേ​ഖ​രി​ക്കു​ന്ന​ത്.