പ്ര​ശം​സി​ക്കേ​ണ്ട​ത് എന്നെയല്ല, യു​വ​ജ​ന​ങ്ങ​ളെ: മേ​യ​ർ
Saturday, August 17, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം : പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ച്ചു​ക്കൊ​ടു​ക്കു​ന്ന​തി​ൽ താ​ൻ നേ​തൃ​ത്വം ന​ൽ​കി​യെ​ങ്കി​ലും പ്ര​ശം​സി​ക്കേ​ണ്ട​തു ന​ഗ​ര​സ​ഭ​യി​ൽ അ​ഹോ​രാ​ത്രം പ​ണി​യെ​ടു​ത്ത യു​വ​ജ​ന​ങ്ങ​ൾ​ക്കാ​ണെ​ന്നു മേ​യ​ർ അ​ഡ്വ. വി.​കെ.​പ്ര​ശാ​ന്ത്.
68 ലോ​റി സാ​ധ​ന​ങ്ങ​ളാ​ണ് ഇ​തു​വ​രെ ര​ണ്ടു ജി​ല്ല​ക​ളി​ലേ​യ്ക്കാ​യി ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും അ​യ​ച്ച​ത്.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ 85 ലോ​ഡ് സാ​ധ​ന​ങ്ങ​ളാ​ണു ന​ൽ​കി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റി​ൽ രാ​വും പ​ക​ലും പ​ണി​യെ​ടു​ത്ത ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വ​രു​ന്ന യു​വ​ജ​ന​ങ്ങ​ളെ എ​ത്ര അ​ഭി​ന​ന്ദി​ച്ചാ​ലും മ​തി​വ​രി​ല്ലെ​ന്നും കു​പ്ര​ചാ​ര​ണ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​ഞ്ഞൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം കേ​സ​രി​യി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത്.
നി​ല​ന്പൂ​രി​ലേ​യ്ക്കു ന​ഗ​ര​സ​ഭ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​യ​ച്ചി​രു​ന്നു. ഈ ​സം​ഘ​ത്തി​ന്‍റെ സേ​വ​നം വ​ള​രെ പ്ര​യോ​ജ​ന​പ്പെ​ട്ട​താ​യി അ​വി​ട​ത്തെ എം​എ​ൽ​എ​യ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.
സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ ലോ​റി ഡ്രൈ​വ​ർ​മാ​ർ വ​ലി​യ സേ​വ​ന​മാ​ണു വ​ഹി​ച്ച​ത്. ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ​യു​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വോ​ള​ണ്ടി​യ​ർ സേ​ന​യ്ക്കു പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കു​ന്ന കാ​ര്യം ന​ഗ​ര​സ​ഭ ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണെ​ന്നും മേ​യ​ർ പ്ര​ശാ​ന്ത് പ​റ​ഞ്ഞു.