നെ​യ്യാ​ർ​ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​ര​ൻ മു​ങ്ങി മ​രി​ച്ചു
Saturday, August 17, 2019 12:57 AM IST
കാ​ട്ടാ​ക്ക​ട: നെ​യ്യാ​ർ​ഡാ​മി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ പോ​ലീ​സ് ഹെ​ഡ് ക്വ​ർ​ട്ടേ​ഴ്സി​ലെ മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​ര​ൻ മു​ങ്ങി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ലെ മി​നി​സ്റ്റീ​രി​യ​ൽ സ്റ്റാ​ഫ് കി​ളി​മാ​നൂ​ർ, പു​ല്ല​യി​ൽ, ക​ണ്ണ​മ​ത്ത് ഗീ​താ​ഞ്ജ​ലി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ (49) ആ​ണ് മു​ങ്ങി​മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പി​എ​ച്ച്ക്യൂ ജീ​വ​ന​ക്കാ​രാ​യ ഇ​ന്ദ്ര​ജി​ത്ത്, ഉ​ദ​യ​കു​മാ​ർ, പ്ര​ദീ​പ്, ഷം​നാ​ദ്, കോ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ സ​ജാ​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം വ്യാ​ഴാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് നെ​യ്യാ​ർ ചേ​മ്പൂ​രു​ള്ള സു​ഹൃ​ത്ത് വി​ജ​യ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ഇ​തി​നി​ടെ വി​ജ​യ​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ രാ​ധാ​കൃ​ഷ്ണ​ൻ മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ജാ​ദ് രാ​ധാ​കൃ​ഷ്ണ​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​രെ​യും പോ​ലീ​സി​നെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​യും വി​വ​രം അ​റി​യി​ച്ച​ത്.

രാ​ധാ​കൃ​ഷ്ണ​നെ കാ​ണാ​താ​യ ഭാ​ഗ​ത്തു ച​രി​വ് കൂ​ടു​ത​ലും അ​ൻ​പ​ത് അ​ടി​യി​ലേ​റെ ആ​ഴ​വും ഉ​ണ്ടെ​ന്നു അ​ഗ്നി​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു. റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് തെ​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന അം​ഗ​ങ്ങ​ൾ ബോ​ട്ടി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​ട്ട് പ​ര​ന്ന​തോ​ടെ അ​ന്വേ​ഷ​ണം നി​ർ​ത്തി വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന, സ്കൂ​ബ ടീം ​ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: ഗീ​ത. സ്ഥാ​ന വ​നി​താ സെ​ൽ ഡ​ബ്ല്യു​പി​സി​യാ​ണ്. മ​ക്ക​ൾ: അ​ന​ന്ത​കൃ​ഷ്ണ​ൻ, അ​ര​വി​ന്ദ് കൃ​ഷ്ണ​ൻ.