ബൈ​പാ​സ് റോ​ഡ​രി​കി​ലെ മ​ണ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റു​ന്നു
Sunday, August 18, 2019 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: ബൈ​പാ​സി​ൽ ചാ​ക്ക റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു മു​ക​ളി​ലെ റോ​ഡ​രി​കി​ൽ മ​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തി അ​ടി​യു​ന്ന മ​ണ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റു​ന്നു. പ​ല​യി​ട​ത്തും ഒ​ര​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് മ​ണ​ൽ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.

ചി​ല​യി​ട​ങ്ങ​ളി​ൽ അ​ര​മീ​റ്റ​ർ​വ​രെ വീ​തി​യി​ൽ മ​ണ​ൽ കി​ട​പ്പു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ നി​ന്ന് അ​രി​കി​ലേ​ക്ക് നീ​ക്കി​യി​രു​ന്നു. കൂ​ട്ടി​യി​ട്ട മ​ണ​ൽ വീ​ണ്ടും അ​ടു​ത്ത മ​ഴ​യി​ൽ റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങി. ഇ​തോ​ടെ വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ട് കൂ​ടു​ക​യും ചെ​യ്തു.

പ​ഴ​യ മേ​ൽ​പാ​ല​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​ഭാ​ഗ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത്. ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നു​ള്ള വീ​തി​മാ​ത്ര​മാ​ണ് ചാ​ക്ക മേ​ൽ​പ്പാ​ല​ത്തി​നു​ള്ള​ത്. ചാ​ക്ക റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു മു​ക​ളി​ലെ മ​ണ​ൽ മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ക​യാ​ണ്.

ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തു നി​ന്നു​ള്ള സ​ർ​വീ​സ് റോ​ഡ് ചാ​ക്ക റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം​വ​രെ​യാ​ണു​ള്ള​ത്. അ​വി​ട​ന്ന് പ​ഴ​യ റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്നി​ട​ത്ത് മ​ഴ പെ​യ്താ​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. റോ​ഡി​ൽ നി​ന്ന് ഓ​ട​യി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കു​ന്ന​തി​ന് ത​ട​സ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​ത്. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ക​യാ​ണ്.