വ​ലി​യ​തു​റ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു
Sunday, August 18, 2019 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ക​ട​ൽ​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​ശ്യ വ​സ്തു​ക്ക​ളും തു​ണി​ത്ത​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന കി​റ്റ് വി​ത​ര​ണം മേ​യ​ർ വി.​കെ.​പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. വ​ലി​യ​തു​റ യു​പി സ്കൂ​ൾ, ബ​ഡ്സ് സ്കൂ​ൾ, ഫോ​ർ​ട്ട് ഗോ​ഡൗ​ണ്‍, സെ​ന്‍റ് റോ​ക്ക്സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന 178 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്. കൗ​ണ്‍​സി​ല​ർ​മാ​രാ​യ സാ​ജി​താ നാ​സ​ർ, ബീ​മാ​പ​ള്ളി റ​ഷീ​ദ് എ​ന്നി​വ​രും മേ​യ​റോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.