ജ​ന​വാ​സ മേ​ഖ​ല​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
Monday, August 19, 2019 12:32 AM IST
കാ​ട്ടാ​ക്ക​ട : വി​ള​വൂ​ർ​ക്ക​ൽ വേ​ങ്കൂ​രി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ലോ​റി​യി​ലെ​ത്തി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി.
മ​ണ​ക്കാ​ട്, കൊ​ത്തു​വാ​ൽ തെ​രു​വ് ടി​സി 31/518 ൽ ​എ​ൽ. അ​നി​ൽ​കു​മാ​ർ പ​ള്ളി​ച്ച​ൽ, വെ​ടി​വ​ച്ചാ​ൻ​കോ​വി​ൽ അ​യ​ണി​വി​ള, പു​ന്ന​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഡി. ​സെ​ൽ​വ​രാ​ജ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ലോ​റി​യി​ൽ കൊ​ണ്ട് വ​ന്ന മാ​ലി​ന്യ​ങ്ങ​ൾ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് നി​ക്ഷേ​പി​ച്ച​ത്. വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​നി​ൽ​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​വി​ജ​യ​ൻ, വാ​ർ​ഡ് അം​ഗം സ​ജീ​ന​കു​മാ​ർ, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

പി​ടി​യി​ലാ​യ​വ​രു​ടെ പേ​രി​ൽ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് 10,000 രൂ​പ പി​ഴ ചു​മ​ത്തു​മെ​ന്ന് പ​ഞ്ച​യാ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.