പ്ര​ള​യം: ജി​ല്ലാ​ ഭ​ര​ണ​കൂ​ടം 350 ട​ൺ സാധനങ്ങൾ ക​യ​റ്റി​ അ​യ​ച്ചു
Tuesday, August 20, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​യ​റ്റി​അ​യ​ച്ച​ത് 350 ട​ൺ അ​വ​ശ്യ വ​സ്തു​ക്ക​ൾ. എ​സ്എം​വി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്നാ​ണ് ഇ​വ ക​യ​റ്റി​അ​യ​ച്ച​ത്.
തു​ണി​ത്ത​ര​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ശു​ചീ​ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ൾ, മ​രു​ന്നു​ക​ൾ എ​ന്നി​വ​യ​ട​ക്കം ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് അ​യ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന വി​വി​ധ ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ ല​ഭി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​സ്എം​വി സ്കൂ​ളി​ലെ​ത്തി​ച്ച​ശേ​ഷം ഓ​രോ മേ​ഖ​ല​ക​ളു​ടെ​യും ആ​വ​ശ്യാ​നു​സ​ര​ണം ത​രം​തി​രി​ച്ച് അ​യ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് നി​ല​വി​ൽ ന​ട​ന്നു​വ​രു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 50 ലോ​ഡും കോ​ർ​പ്പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 84 ലോ​ഡും ഇ​തി​നോ​ട​കം പ്ര​ള​യ​ബാ​ധി​ത ജി​ല്ല​ക​ളി​ലേ​ക്ക് ക​യ​റ്റി​അ​യ​ച്ചി​ട്ടു​ണ്ട്.